നിങ്ങളുടെ ബ്ലോഗ്ഗില്‍ ത്രിവര്‍ണ്ണ പതാക പാറിക്കൂ
ഭാരതം എന്ന വിഭാഗത്തില്‍ March 22nd, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.
ഈ ബ്ലോഗ്ഗിലും ശ്രേയസിലും ഋതുഭേദങ്ങളിലും ബെര്‍ളിത്തരങ്ങളിലും മറ്റും വലതുവശത്ത് മുകളിലായി ഒരു ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഒരു ത്രിവര്‍ണ്ണ പതാക നിങ്ങളുടെ ബ്ലോഗ്ഗിലും വളരെ എളുപ്പമായി പാറിക്കാം. എങ്ങനെ?
താഴെ കൊടുത്തിരിക്കുന്ന HTML/JavaScript കോഡ് നിങ്ങളുടെ ബ്ലോഗ് ടെമ്പ്ലേറ്റിലോ വെബ് പേജിലോ കോപ്പി ചെയ്‌താല്‍ മതി. ടെമ്പ്ലേറ്റിന്‍റെ HEAD സെക്ഷനില്‍ കോപ്പി ചെയ്‌താല്‍ വളരെ നല്ലത്. ബ്ലോഗ്ഗര്‍.കോം ബ്ലോഗ് ആണെങ്കില്‍ ഒരു HTML/Javascript widget ചേര്‍ത്തിട്ടു ഈ കോഡ് കോപ്പി ചെയ്‌താല്‍ മതി. അത്രയേയുള്ളൂ, നിങ്ങളും ബ്ലോഗ്ഗിലെ ഒരു ദേശഭക്തിയുള്ള ഭാരതീയനായി മാറി!
<script language="JavaScript" type="text/JavaScript" src="http://teck.in/bharat.js"></script>
ആ ഫ്ലാഗ്ഗിനു മുകളിലൂടെ നിങ്ങളുടെ മൌസ് ഓടിച്ചു നോക്കൂ.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടെക്ക്.ഇന്‍ ആംഗലേയ ബ്ലോഗ്ഗില്‍ പ്രസിദ്ധപ്പെടുത്തിയത് മൊഴി മാറ്റം നടത്തിയതാണ് ഈ ലേഖനം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമല്ലേ, നമ്മുടെ ഭാരതീയതയെ ഒന്നുകൂടി ഉറപ്പിക്കാന്‍ പറ്റിയ അവസരമാണ്!
ഇതുവരെ 13 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in

മുൻപ് എന്റെ ബ്ലോഗ്ഗിൽ ഞാൻ ഇതു ഉപയോഗിച്ചിരുന്നു.ഇപ്പോൾ ഇല്ല.ദേശഭക്തി കുറഞ്ഞിട്ടൊന്നും അല്ലാട്ടോ !
ചെയ്തു കേട്ടോ ക്ലിക്കി നോക്കിക്കോ … ഹി ഹി …
മേരാ ഭാരത് മഹാന്‍ എന്നല്ല… ” എന്‍റെ ഇന്ത്യ മഹത്തരം” എന്ന് മലയാളത്തില്‍ വേണമായിരുന്നു… എല്ലാം മലയാളീകരിച്ചുകൊണ്ടിരിക്കുവല്ലേ?
@കാന്താരിക്കുട്ടി: ദേശഭക്തി കുറഞ്ഞിട്ടില്ലല്ലോ, അതുമതി!
@കൂട്ടുകാരന്‍: നല്ല നിര്‍ദ്ദേശം. അതുകൂടി ചേര്‍ക്കാം. പക്ഷെ “എന്‍റെ ഇന്ത്യ മഹത്തരം” എന്ന് തന്നെയാണോ ശരിയായ മലയാളം മൊഴിമാറ്റം? എല്ലാരുംകൂടി ഒന്ന് സഹായിക്കണേ.
ബ്ലോഗ് പുരാണം agregator സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായി. എന്തായാലും സംഗതി ഇല്ല . തനി മലയാളത്തിലും, ചിന്തയിലും ഇന്നലെ വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ സംഗതി ഇല്ല… എന്താ കാരണം എന്ന് യാതൊരു പിടിയുമില്ല. ഞാന്‍ ഭാരത പതാക പാറി കളിക്കുന്നത് ഇട്ടിരുന്നു. ഇനി അതാണോ കാരണം എന്നറിയില്ല. അപ്പൊ.. ഇങ്ങനെ ഒരു നോട്ടീസ് ഇടാമെന്ന് വച്ചു. ഞാന്‍ എഴുതിയ പുതിയ പോസ്റ്റ് വായിച്ചു നിങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.
വളരെ നന്ദി….ഞാനും പതാക പാറിച്ചു…………
@കൂട്ടുകാരന്‍: ഭാരത പതാക കാരണം ഒരിക്കലും പുറത്താക്കില്ല, തീര്‍ച്ച! എന്തെങ്കിലും ടെക്നിക്കല്‍ ഇഷ്യൂ ആയിരിക്കും, അവര്‍ ഉടനെ ശരിയാക്കുമായിരിക്കും.
@രഘുനാഥന്‍: വളരെ നന്ദി, രാജ്യസേവന തല്പരനായ ഒരു പട്ടാളക്കാരന് അത് എത്രത്തോളം സന്തോഷം തരും എന്നും ഊഹിക്കാം.
ഒരു പതാക ഞാനും പാറിക്കാൻ തീരുമാനിച്ചു…
പതാക തന്നതിന് ഒരായിരം നന്ദി…
നന്ദി
@ശ്രീക്കുട്ടന്‍, ആര്‍പീയാര്‍: വളരെ നല്ലത്. നന്ദി. ജയ് ഹിന്ദ്!
ഇപ്പോ ഇലക്ഷന്‍ സമയത്ത് ഈ പാറിക്കലിനു പിന്നില്‍ ഒരു ത്രീ വര്‍ണ്ണ പാര്‍ട്ടി സ്നേഹമല്ലേ സഹോദരാ…..
അങ്ങനെ ആയിക്കോട്ടെ സഹോദരാ Ner.
വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? സുഖം തന്നെയല്ലേ?
ഡിയര്‍ സര്‍,
എനിക്ക് മനസ്സിലായില്ല നിങ്ങള്‍ മുകളില്‍ പറഞ്ഞ പതാക പറപ്പിക്കല് . ഒന്നും കൂടി വിസദമായി എഴുതിയാല്‍ നനയിരിക്കും അതായതു സരിയായ സിസ്റ്റം പറയുക