കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്)
ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ September 16th, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.
ഒരു ദിവസം ബ്ലോഗ്ഗിലെ തല്ലൊക്കെ കഴിഞ്ഞിട്ട് (‘ജോലി കഴിഞ്ഞിട്ട്’ എന്ന് തിരുത്തി വായിക്കാനപേക്ഷ) കുടുംബവുമായി നേരെ കോവളം സന്ദര്‍ശിച്ചു. അപ്പോള്‍ കണ്ട ചില കാഴ്ചകള്‍ പകര്‍ത്തിയത് ഇവിടെ കൊടുക്കുന്നു.

കോവളം ജംഗ്ഷനു സമീപത്തെ "പാറമട കുളം". കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.

കടല്‍ ചൊറിയുടെ മറ്റൊരു ക്ലോസ് അപ്പ്.

ചൊറി പിടിച്ച തിരയും തീരവും. ഞങ്ങള്‍ ബീച്ചില്‍ എത്തിയപ്പോള്‍ അഞ്ചാറു ചൊറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈയുള്ളവനെ കണ്ടതോടെ, പത്തു മിനിട്ടിനകം കടലിനും ചൊറി പിടിച്ചു! ഹി ഹി ഹി

മനുഷ്യന് ചൊറി പിടിച്ചാല്‍ ചികിത്സിക്കാം, കടലിനു ചൊറി പിടിച്ചാലോ? പൊങ്ങി വരുന്ന തിരമാലകളില്‍ നിറയെ കാണുന്ന ജെല്ലി ഫിഷ്. ഇവയെല്ലാം അടുത്ത ദിവസം നഗരസഭ ശുചിയാക്കും എന്ന് കേട്ടു.

കടല്‍ചൊറിയെ പോലും തോല്‍പ്പിക്കാനുള്ള തൊലിക്കട്ടി തിരുവനന്തപുരത്തെ മനുഷ്യര്‍ക്ക് ഉണ്ടെന്നു വിളിച്ചോതിക്കൊണ്ട് ജെല്ലിഫിഷ് നിറഞ്ഞ കടലില്‍ കുളിക്കുന്നവര്‍.

കോവളത്തെ ശക്തിയേറിയ തിരമാലകളോടും തീരത്തെ വിദേശ ബികിനി സംസ്കാരങ്ങളോടും പൊരുതി നില്‍ക്കുന്ന കോവളം ജുമാ മസ്ജിദ്.

കോവളം ലൈറ്റ് ഹൗസ് ബീച്ച് . മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു.
Last 5 posts in ചിത്രങ്ങള്‍
- എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02) - October 15th, 2009
- ഏതാണീ പുഷ്പം? (01) - September 23rd, 2009
ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in

ചിത്രങ്ങൾ എല്ലാം അടിപൊളിയെന്നു പറയാം……
ആശംസകൾ.
കുറേ നാളായി കോവളത്തേയ്ക്ക് പോയിട്ട്, ഉടനെ പോണം
കൊള്ളാം. ഫോട്ടോയും അതിന്റെ വിവരണവും.
തിരുവന്ത പുറം കാരെ കുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു …………..കണ്ണൂര് കാരെ കുറിചെങ്ങാന്‍ അങ്ങനെ പറഞ്ഞാല്‍ …………………..
പുത്തരിയല്ല പുത്തരിയല്ല ബോംബുണ്ടാക്കേല്‍ ….കത്തി കുറുവടി ..ഇവയും ഓര്‍മയില്‍ വച്ചോളു…