ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)
എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.
ഈ ചിത്രത്തിന് എന്തോ ഒരു കുറവുണ്ട്. എന്താ അത്?
ഏതാണീ പുഷ്പം? (01)
ഈ പുഷ്പം എന്താണെന്ന് പറയാമോ? കടകളിലൊന്നും വാങ്ങാന്‍ കിട്ടാറില്ല. എന്നാല്‍ നാട്ടിന്‍പുറത്തു വളര്‍ന്നവര്‍ / വളരുന്നവര്‍ കണ്ടുകാണാനിടയുണ്ട്. ഈ പൂവിന്റെ പേര് ചിന്തിയ്ക്കാന്‍ സമയമില്ല എന്നൊന്നും പറയരുതേ, ഇതൊരു ആനക്കാര്യം അല്ലേയല്ല.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.
കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്)
ഒരു ദിവസം ബ്ലോഗ്ഗിലെ തല്ലൊക്കെ കഴിഞ്ഞിട്ട് (‘ജോലി കഴിഞ്ഞിട്ട്’ എന്ന് തിരുത്തി വായിക്കാനപേക്ഷ) കുടുംബവുമായി നേരെ കോവളം സന്ദര്‍ശിച്ചു. അപ്പോള്‍ കണ്ട ചില കാഴ്ചകള്‍ പകര്‍ത്തിയത് ഇവിടെ കൊടുക്കുന്നു.

കോവളം ജംഗ്ഷനു സമീപത്തെ "പാറമട കുളം". കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.
തുടര്‍ന്നു വായിക്കുക ‘ കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്) ’
