ബ്ലോഗ് പുലി പിടിച്ച നായര്‍ വാല്
ബൂലോകം എന്ന വിഭാഗത്തില്‍ March 27th, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.
കുറച്ചു കാലമായി ബൂലോകത്ത് നായര്‍, നമ്പൂതിരി എന്നീ സമുദായങ്ങളെ വളരെ നികൃഷ്ടമായി അസഭ്യം പറയുന്ന ബ്ലോഗ് പോസ്റ്റുകള്‍ ധാരാളം ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അടുത്തകാലത്ത് അവയെല്ലാം മറയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്തതായി കാണുന്നു. ആ ബ്ലോഗ്ഗുകളിലെ ചില പോസ്റ്റുകള്‍ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഉതകുന്ന വിഷയം ഉള്ളതായിരുന്നുവെങ്കിലും അതിലെ അസഭ്യമായ ഭാഷാപ്രയോഗം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയായിരുന്നു എന്നതാണ് സത്യം. ‘സത്യത്തിന്‍റെ മുഖം വികൃതമാണ്’ എന്ന് പറയാറുണ്ടെങ്കിലും സത്യം എഴുതുന്ന ഭാഷ വികൃതമാകാതെ നോക്കണം എന്നൊരു അറിവുകൂടി അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
എത്രത്തോളം അമൃത് നമ്മുടെ കൈവശം ഉണ്ടെങ്കിലും അതില്‍ അല്പം കാളകൂടവിഷം ചേര്‍ന്നാല്‍ ഉപയോഗശൂന്യമാകും എന്നൊരു സുഭാഷിതം കേട്ടിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ ഓരോരുത്തരിലും പ്രകൃത്യാതന്നെയുള്ള കാളകൂടവിഷം കഴിയുന്നിടത്തോളം നിയന്ത്രിച്ചു, അമൃത് കൂടുതലായി ഉപയോഗിച്ചു ശീലിച്ചാല്‍ അത് ലോകോപകാരപ്രദമാവും എന്ന് നിശ്ചയം.
ജാതി, മതം എന്നൊക്കെയുള്ള ചിന്തകള്‍ വ്യാവഹാരിക ലോകത്തില്‍ വച്ചുപുലര്‍ത്തുന്നത് ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നതിനോട് എല്ലാവരും നിസ്സംശയം യോജിക്കും. ഞാന്‍ സവര്‍ണ്ണനാണ് എന്നത് എന്തോ വലിയ കാര്യമാണ് എന്ന് കരുതുന്നതും അത് മനസ്സില്‍ വച്ച് മറ്റൊരാളോട് അപമര്യാദയായോ അപക്വമായോ പെരുമാറുന്നതും ഒരിക്കലും നല്ലതല്ല, അതിലുപരി കുറ്റകരവുമാണ്.
അതേസമയം, ഒരാള്‍ക്ക് താന്‍ അവര്‍ണ്ണനാണ് അഥവാ സവര്‍ണ്ണനല്ല എന്ന ചിന്തയും നന്നല്ല. അതൊരു അപമാനമായും ഒരിക്കലും കരുതാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും സ്വയം ചിന്തിച്ചാല്‍ അത് അപകര്‍ഷതാബോധം കൊണ്ടാണ് എന്നു കരുതേണ്ടിയിരിക്കുന്നു. അത് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. മറ്റൊരു സമുദായത്തെ തെറി പറഞ്ഞതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ആ അപകര്‍ഷതാബോധം ഒരിക്കലും മാറില്ല, പ്രത്യുത വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിന് ഓരോരുത്തരുടെയും ആത്മവിശ്വാസത്തിലൂന്നിയ പ്രയത്നം വേണം. സാമുദായിക സംഘടനകള്‍ക്ക് അതില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്. പക്ഷെ ഇക്കാലത്തെ സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം ഉണ്ടാക്കാനല്ല; മറിച്ച്, ഈ അപകര്‍ഷതാബോധവും മറ്റുള്ളവരോടുള്ള വെറുപ്പും നിലനിര്‍ത്താനാണ് എന്നതാണ് സത്യം. എന്നാല്‍ മാത്രമേ ഇത്തരം സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും അവരുടെ വ്യവസായങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ.
അതുപോലെ തന്നെ, മറ്റൊരാളുടെ പേരില്‍ പിള്ള, നായര്‍, നമ്പൂതിരി എന്നോ മറ്റോ കണ്ടാല്‍ ഉടനെ അവനെയാരും ആക്രമിക്കാന്‍ ചാടിപ്പുറപ്പെടെണ്ട കാര്യവുമില്ല. അത്തരം ചെയ്തികളും അസഹിഷ്ണുതയെയാണ് പുറത്തു കൊണ്ടുവരുന്നത്. മറ്റൊരാള്‍ പേരില്‍ ‘വാല്‍’ ഉപയോഗിക്കുമ്പോള്‍ ആരും സ്വയം അപമാനിതരാകേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല. അഥവാ അങ്ങനെ അപമാനം തോന്നുന്നെങ്കില്‍ അത് മാനസികമായ മുന്നോക്കാവസ്ഥ ഇല്ലാത്തതിനാലാണ്. അതിനുള്ള പോംവഴികള്‍ ആരായുകയാണ് ഉത്തമം എന്ന് കരുതുന്നു.
നമുക്ക് പേരിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു നോക്കാം. ഒട്ടു മിക്കവാറും മുസ്ലീങ്ങളുടെ പേരുകള്‍ കേട്ടാല്‍ തന്നെ അറിയാം അവരുടെ മതം ഏതാണെന്ന്. അതുപോലെതന്നെയാണ് കൂടുതല്‍ ഹിന്ദു പേരുകളും, ക്രിസ്ത്യന്‍ പേരുകളും. മതനിരപേക്ഷമായ ഒരു നവീന സമൂഹം കെട്ടിപ്പടുക്കാന്‍ നാം ആത്തരം പേരുകള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? അങ്ങനെ ചിന്തിക്കുന്നത് തന്നെ ബാലിശമല്ലേ? നമുക്ക് കുറച്ചു കൂടി ഉയര്‍ന്ന നിലയില്‍ ചിന്തിച്ചു കൂടെ?
ഷാഫി, ഹാഷിം, മൊഹമ്മദ്, നാസര്‍, അബ്ദുല്‍, ശ്രീകണ്ഠന്‍, ചന്ദ്രശേഖരന്‍, മുരളി, ഉമേഷ്, പാര്‍വതി, എലിസബത്ത്, ആനി, വര്‍ഗീസ്, തോമസ്, ക്രിസ്തുദാസ്, തുടങ്ങിയ പേരുകള്‍ നമുക്ക് വര്‍ജ്ജിക്കാന്‍ പറ്റുമോ? അതിനുപകരം ലല്ലു, മല്ലു, കല്ലു, അല്ലു, ഗല്ലു, ബല്ലു എന്നിങ്ങനെ കുറെയേറെ പേരുകള്‍ തന്നെ ഉപയോഗിച്ചാല്‍ എന്തൊരു രസമായിരിക്കും, അല്ലേ! അങ്ങനെ നോക്കുമ്പോള്‍ ഒരു പേരിലോ പേരിന്‍റെ വാലിലോ എന്തിരിക്കുന്നു? പേരിലും വാലിലും എന്തെങ്കിലുമൊക്കെ കാണുന്നവര്‍ സത്യത്തില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഒന്നുംതന്നെ കാണുന്നില്ല എന്നതല്ലേ ശരി? അതിനാല്‍ നമുക്ക് പേരിലെയും വാലിലെയും പിടിവിടാം, അതല്ലേ നല്ലത്?
മാത്രവുമല്ല, ആര്‍ക്കും ഇഷ്ടമുള്ള സഭ്യമായ വാക്ക് സ്വന്തം പേരായി, അല്ലെങ്കില്‍ പേരിന്‍റെ വാലായി, ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭാരത ഭരണഘടന തന്നിട്ടുണ്ട് എന്ന് കരുതുന്നു. അതായത്, ഈ വാലുകള്‍ ആരുടേയും കുത്തകയല്ല എന്നതാണ് സത്യം. അതിനാല്‍ പിള്ള, നായര്‍, നമ്പൂതിരി എന്നിങ്ങനെയുള്ള ഏതൊരു വാക്കും ആര്‍ക്കും വാലായോ പേരായോ ഉപയോഗിക്കാം. അപ്പോള്‍ നാം എന്തിനു വെറുതെ പേരിലും വാലിലും പിടിച്ചു കളിക്കുന്നു?
“നായര് പിടിച്ച പുലിവാല്” എന്ന് കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് ബൂലോകത്തില്‍ നിന്നും മനസ്സിലായി നായരുടെ വാലില്‍ പിടിച്ചു പിടിച്ചു അവസാനം ബ്ലോഗ് പുലികള്‍ പിടിച്ചത് യഥാര്‍ത്ഥ പുലിവാല്‍ തന്നെയാണെന്ന്!
ഭാരത ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പൊതുനിരത്തില്‍ കൈ വീശി നടക്കാം, പക്ഷെ മറ്റൊരാളുടെ മൂക്കില്‍ തട്ടാതെ വീശണം. നമ്മുടെ വീടിന്‍റെ അകത്തെ ഭിത്തിയില്‍ എന്തു വേണമെങ്കിലും എഴുതാം, മറ്റാരും കാണാതെയിരുന്നാല്‍ മതി. പക്ഷെ നമ്മുടെ വീടിന്‍റെ പുറംലോകത്തേക്ക് തിരിഞ്ഞിരിക്കുന്ന ഭിത്തിയില്‍ എഴുതാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഒരു പൊതുസമൂഹത്തിന്‍റെ നിയന്ത്രണം ഉണ്ട്. നാം സമൂഹജീവി ആയിരിക്കുന്നിടത്തോളം അതനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്.
എല്ലാവര്‍ക്കും സഭ്യമായ ഭാഷയില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം നേടുന്നതിനായി അവിടെയും ഇവിടെയും ഒക്കെ സംഘടിക്കാം, പക്ഷെ അസഭ്യതക്ക് നീതീകരണം നേടാനുള്ള ശ്രമം എന്നെങ്കിലും വിജയിക്കുമെന്ന് കരുതുന്നുണ്ടോ?
ഇനിയെങ്കിലും നമുക്കെല്ലാം ആരുടെ വാലിലും പിടിക്കാതെ, സഭ്യമായ ഭാഷ ഉപയോഗിച്ച് സമൂഹനന്മക്കായി പ്രവര്‍ത്തിക്കാം.
ഇതുവരെ 14 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in

ശ്രീ ശ്രേയസ്സെ,
ഭാഷ പല പല പരിണാമങ്ങളിലൂടെ കടന്നാണ് ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്നത്. അതിനിയും മാറിക്കൊണ്ടിരിക്കും. വാലുകള്‍ ആരുടേയും കുത്തകയല്ല എന്നു പറയുമ്പോള്‍ തന്നെ അതുണ്ടാകാനിടയായ സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നു കൂടി നാം ചിന്തിക്കേണ്ടതില്ലേ. കുശവന്‍ മണ്‍കലങ്ങളുണ്ടാക്കുന്നവനാണ്. അതില്‍ പാകം ചെയ്ത ഭക്ഷണം ജാതി മത ഭേതമെന്യേ എല്ലാവരും കഴിക്കുകയും ചെയ്യുന്നു. പക്ഷേ ആ പാത്രം ഉപയോഗിക്കുന്ന നമ്പൂതിരിയെ ജാതിപ്പേര്‍ പറഞ്ഞ് വിളിച്ചാല്‍ അതൊരു തരം താഴ്ത്തലാകുന്നില്ല. അതേ സമയം അതുണ്ടാക്കുന്നയാളെയോ വേറെ ജാതിയില്‍ പെട്ടൊരാളെയോ ‘കുശവാ’ എന്നു വിളിച്ചാല്‍ അതൊരു അപമാനകരമായ പ്രയോഗമായി മാറുന്നില്ലേ? അപ്പോള്‍ ഒരു ജാതിപ്പേര് സഭ്യവും മറ്റേത് സഭ്യമല്ലാത്തതും ആകുന്നു. ഇതെന്തു കൊണ്ടു സംഭവിച്ചു അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.
“ആര്‍ക്കും ഇഷ്ടമുള്ള സഭ്യമായ വാക്ക് സ്വന്തം പേരായി, അല്ലെങ്കില്‍ പേരിന്‍റെ വാലായി, ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭാരത ഭരണഘടന തന്നിട്ടുണ്ട് എന്ന് കരുതുന്നു“എന്ന് താങ്കള്‍ പറയുമ്പോള്‍ സഭ്യമായ വാലും സഭ്യമല്ലാത്ത വാലും ഉണ്ടെന്നല്ലേ അര്‍ത്ഥം?
താങ്കളുടെ തന്നെ വാക്കുകള്‍ വീണ്ടും കടമെടുത്താല്‍ “ജാതി, മതം എന്നൊക്കെയുള്ള ചിന്തകള്‍ വ്യാവഹാരിക ലോകത്തില്‍ വച്ചുപുലര്‍ത്തുന്നത് ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നതിനോട് എല്ലാവരും നിസ്സംശയം യോജിക്കും“
അങ്ങിനെയുള്ള ഒരു പരിഷ്കൃത സമൂഹത്തിന് പേരുകളില്‍പ്പോലും ജാതീയത സുക്ഷിക്കുന്ന മനസ്ഥിതി ചേര്‍ന്നതാകുമോ? ഇത്തരം വാലുകള്‍ ഉപയോഗിക്കാതെ തന്നെ ഒരു പാട് പേര്‍ നമ്മുടെ സമൂഹങ്ങളില്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ ജീവിക്കുന്നില്ലേ? അപ്പോള്‍ മുറിക്കുന്നതു കൊണ്ട് യാതൊരു നഷ്ടവുമില്ലാത്ത ആ വാലങ്ങ് മുറിക്കുന്നതല്ലേ നല്ലത് എന്നാരെങ്കിലും ചോദിച്ചാല്‍ അതില്‍ പ്രകോപനപരമായി എന്തിരിക്കുന്നു.പണ്ടു കാലത്ത് നായര്‍ ജാതിയിലെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കൂടെ അമ്മയുടെ പേരും വീട്ടുപേരുമായിരുന്നു ചേര്‍ത്തിരുന്നത്. കാലം മാറിയപ്പോള്‍ ആ അവസ്ഥ മാറി ഇപ്പോള്‍ അച്ഛന്റെ പേരും വീട്ടു പേരും ചേര്‍ക്കാന്‍ തുടങ്ങിയില്ലേ. എന്നിട്ടേതെങ്കിലും നായര്‍ക്ക് വല്ല നഷ്ടവും സംഭവിച്ചുവൊ? ജാതിപ്പേരില്‍ അറിയപ്പെടുക എന്നതും ഇതുപോലുള്ളോരു പിന്തുടര്‍ച്ച മാത്രമായിരുന്നു എന്നതല്ലേ സത്യം.
അപ്പോള്‍ ജാതിപ്പേര് നിലനിര്‍ത്തുക എന്നു പറയുമ്പോള്‍ മാനസികമായി മാത്രം ഉള്ള ഒരു ‘ആഡ്യത്തം’ നിലനിര്‍ത്തുക എന്നുള്ളതില്‍ക്കവിഞ്ഞു എന്തെങ്കിലും അര്‍ത്ഥമുണ്ടൊ?
പേരിന്റെ കാര്യത്തില്‍ മുസ്ലീംങ്ങളേക്കാള്‍ വളരെ പുരോഗമനപരമാണ് ക്രിസ്ത്യാനിയുടെ പേരുകള്‍. ക്രിസ്ത്യന്‍ സമൂഹം ഈ അന്തരം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതിനാല്‍ ഇന്ന് പേരു കൊണ്ട് ഹിന്ദുവിനേയോ ക്രിസ്ത്യനികളേയോ തിരിച്ചറിയാനാവില്ല. ക്രിസ്ത്യാനിയായ എന്റെ സുഹൃത്തിന്റെ പേര് സതീശ് ജോസഫ്. സതീശിന്റെ മകന്റെ പേര് രോഷന്‍ സതീശ്. മകളുടെ പേര് ആര്യാ സതീശ്. പക്ഷേ എന്റെ ഹിന്ദുവായ സുഹൃത്ത് ഇപ്പോഴും ഗോവിന്ദന്‍ നമ്പ്യാരും, മകന്‍ ഹരീഷ് നമ്പ്യാരുമാണ്. ഇത്തരം മനോഭാവങ്ങളാല്‍ പല കാര്യങ്ങളിലും ഹിന്ദു സമൂഹം പുറകില്‍ തന്നെയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. പിന്നെ നാരായണപ്പണിക്കര്‍മാരുടെയും, വെള്ളാപ്പള്ളിമാരുടേയും രാഷ്ട്രീയ കരുക്കള്‍ മാത്രമാണവര്‍ എന്ന് തിരിച്ചറിയുന്നുമില്ല.
ചിത്രകാരനെ മായ്ക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്ത് എന്നു പറഞ്ഞു കൊണ്ടായിരുന്നല്ലോ ശ്രേയസ്സിന്റെ പോസ്റ്റ് തുടങ്ങിയത്. ചിത്രകാരന്റെ ചില സമീപനങ്ങളോട് (പ്രത്യേകിച്ചും ഭാഷാ പ്രയോഗങ്ങളിലുള്ള)വിയോജിപ്പുണ്ടങ്കിലും ഒരാളേയും ബൂലോകത്തുനിന്നും മായ്ക്കാനോ മറയ്ക്കാനൊ കഴിയില്ല എന്നു കൂടി ഓര്‍ക്കുക. ഫാദര്‍ ഡീക്കന്‍ തോട്ടുപുറത്തിനും, ജനശക്തി ന്യുസിനും, ചിത്രകാരനും, ഫാര്‍മറിനും ഒക്കെ ഇവിടെ ഇടമുണ്ട്. ഇവരുടെ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടായിരിക്കണം. അവര്‍ക്ക് പറയാനുള്ളത് പറയട്ടെ, കേള്‍ക്കണമെന്നില്ലാത്തവര്‍ക്ക് അതു തുറക്കാതിരിക്കമല്ലോ. സത്യത്തില്‍ അതല്ലെ സഹിഷ്ണുത?
Hello, Congrats for your good mind. Over all diffrences of caste and color be our eyes opened to to hearts of men.
ശ്രീ മോഹന്‍,
താങ്കള്‍ പറഞ്ഞു: “‘കുശവാ’ എന്നു വിളിച്ചാല്‍ അതൊരു അപമാനകരമായ പ്രയോഗമായി മാറുന്നില്ലേ? അപ്പോള്‍ ഒരു ജാതിപ്പേര് സഭ്യവും മറ്റേത് സഭ്യമല്ലാത്തതും ആകുന്നു. ഇതെന്തു കൊണ്ടു സംഭവിച്ചു അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.”
കുശവന്‍ എന്നത് അസഭ്യമാണെന്ന് എന്തുകൊണ്ട് കരുതുന്നു എന്നതാണ് ഞാന്‍ ചോദിച്ചത്. എനിക്ക് അങ്ങനെ തോന്നുന്നില്ല. അത് അസഭ്യമായി കരുതുന്നതാണ് തെറ്റ്. അങ്ങനെ കരുതാതിരിക്കാന്‍ വിദ്യാഭ്യാസമുള്ള നമ്മള്‍ ശ്രമിക്കണം. പഴയ തലമുറയെ തിരുത്താന്‍ നമുക്കാവില്ല, പക്ഷേ സ്വയം തിരുത്താമല്ലോ. നമ്മള്‍ പഴമയെ കുറ്റം പറഞ്ഞു സമയം കളയാതെ സ്വയം നന്നാവാമല്ലോ, അത്രയേ ഉദ്ദേശിച്ചുള്ളൂ.
“ജാതിപ്പേര് ഉപയോഗിക്കുന്നു” എന്നത് – എല്ലാര്‍ക്കും ഉപയോഗിക്കാമല്ലോ. അതില്‍ വലുത്-ചെറുത് എന്ന് എന്തിനു ചിന്തിക്കുന്നു? ആഡ്യത്തം കാണിക്കാന്‍ മറ്റുള്ളവര്‍ വാല്‍ ഉപയോഗിക്കുന്നു എന്ന് കരുതുന്നതുതന്നെ നമ്മുടെ അപകര്‍ഷതാബോധം അല്ലെ? ഞാന്‍ പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്തു കൂടി നടന്നാല്‍ ആള്‍ക്കാര്‍ എന്നെ ഗൌനിക്കുകയില്ല. അതുപോലെ, ഞാന്‍ ആഡ്യനല്ലെങ്കില്‍ ആരും എന്നെ ആഡ്യന്‍ എന്ന് അംഗീകരിക്കില്ല. അതിനാല്‍ ഇത്തരം അപകര്‍ഷതാബോധം മാറ്റി നമുക്ക് ഒന്നിച്ചു മുന്നേറാം. സവര്‍ണര്‍ എന്നു പറയപ്പെടുന്നവര്‍ അവരുടെ പേരിലെ വാല് ഉപേക്ഷിച്ചാലെ നാം നന്നാവൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ ശ്രീ മോഹന്‍? അതിനാല്‍, ആദ്യം സ്വയം തിരുത്താം, മുന്നേറാം.
“ആര്‍ക്കും ഇഷ്ടമുള്ള സഭ്യമായ വാക്ക് സ്വന്തം പേരായി, അല്ലെങ്കില്‍ പേരിന്‍റെ വാലായി, ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭാരത ഭരണഘടന തന്നിട്ടുണ്ട് എന്ന് കരുതുന്നു” എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കേരളനാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന സഭ്യമല്ല എന്ന് കരുതുന്ന വാക്കുകള്‍ (മൈ**, പു**മോന്‍, താ** തുടങ്ങിയവ) ഒഴികെ ഏതു പദവും ഉപയോഗിച്ചാല്‍ ഒരു തെറ്റും ആരും പറയുകയില്ല എന്നതാണ് ശ്രീ മോഹന്‍. അല്ലാതെ കുശവന്‍ എന്നൊക്കെ പറയുന്നത് അസഭ്യമാണ് എന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ സമൂഹത്തിന് നല്ലതല്ല.
താങ്കള്‍ പറഞ്ഞു: “ചിത്രകാരനെ മായ്ക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്ത് എന്നു പറഞ്ഞു കൊണ്ടായിരുന്നല്ലോ ശ്രേയസ്സിന്റെ പോസ്റ്റ് തുടങ്ങിയത്.”
താങ്കള്‍ അങ്ങനെ മനസ്സില്‍ കരുതി വായിച്ചത് കൊണ്ടാകാം. താങ്കള്‍ പക്ഷം പിടിക്കാതെ ഈ പോസ്റ്റിന്‍റെ ആദ്യ പാരഗ്രാഫ് ഒന്നുകൂടി വായിക്കൂ. ചിത്രകാരനെയല്ല, അദ്ദേഹത്തിന്‍റെ ചില ബ്ലോഗ് പോസ്റ്റുകളെയാണ് അവിടെ പറഞ്ഞത്. ചിത്രകാരന്‍ എന്നാ വ്യക്തിയെ ആര്‍ക്കും മായ്ക്കാണോ മറക്കാനോ പറ്റും എന്ന് കരുതുന്നില്ല. വ്യക്തി വേറെ, ആശയങ്ങള്‍ വേറെ എന്ന് തന്നെയാണ് എന്‍റെയും നിലപാട്. മുരളി അഥവാ ചിത്രകാരന്‍ എന്ന വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. ആ വ്യക്തിക്ക് എന്നാല്‍ എന്തെങ്കിലും അര്‍ഹമായ സഹായം ചെയ്യാന്‍ പറ്റുമെങ്കില്‍ തികച്ചും സന്തോഷം മാത്രം. ദയവായി മറ്റു തെറ്റിധാരണകള്‍ ഒന്നും ഒരിക്കലും വേണ്ട.
എല്ലാവര്‍ക്കും ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ട്, പക്ഷേ മറ്റുള്ളവരെ വെറുതെ തെറി വിളിക്കാന്‍ ഉള്ള ഒരാളുടെ വ്യഗ്രതയെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് കരുതരുത് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.
ഒരു വാക്ക് അശ്ലീലമോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍, കുശവാ എന്ന പദം അപമാനകരമല്ല എന്ന് ചിന്തിക്കാന്‍ ശ്രീക്ക് കഴിയുമെങ്കില്‍ മാത്രം, ചിത്രകാരനെഴുതിയതൊന്നും അശ്ലീലമല്ല എന്നുകൂടി ചിന്തിക്കൂ. എല്ലാ പ്രോബ്ലവും സോള്‍വ്ഡ്.
ജാതിപ്പേര് വിളി സവര്‍ണ്ണേതരസമുദായങ്ങളിലുണ്ടാക്കുന്ന വിഷമത്തെപ്പറ്റി പലപ്പോഴും സവര്‍ണ്ണര്‍ ബോധവാന്മാരല്ല
ആദ്യം നീക്കേണ്ടത് സ്കൂളുകളിലെ റിക്കോര്‍ഡില്‍ ജാതി ചേര്‍ക്കുന്നതാണ്. അപ്പോള്‍ സ്വാഭാവികമായും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം മാത്രമായി മാറും. ഇന്നത്തെ അവസ്ഥയില്‍ നായരെന്നോ നമ്പ്യാരെന്നോ പിള്ളയെന്നോ വെച്ചാല്‍ സംവരണാനുകൂല്യം കിട്ടിയെന്ന് വരില്ല. പ്രതിമാസം 38000 രൂപ വരുമാനമുള്ളവര്‍ക്ക് സംവരാനുകൂല്യം ലഭിക്കുമ്പോള്‍ അതേ ജാതിയിലെ അവശത അനുഭവിക്കുന്നവര്‍ക്ക് അത് നിഷേധിക്കപ്പെടുകയല്ലെ ചെയ്യുന്നത്. അവരുടെ പേരില്‍ കണ്ണുനിരൊഴുക്കുകയും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ എല്ലാം തട്ടിപ്പറിക്കുകയും ചെയ്യുമ്പോള്‍ അവശതയനുഭവിക്കുന്നവരെ സവര്‍ണര്‍ക്കെതിരെ ഇപ്പോള്‍ നിലവിലില്ലാത്ത മുന്‍കാല അനാചാരങ്ങളെ ആയുധമാക്കി ചൂണ്ടിക്കാട്ടി ചൂഷണത്തിന് വിധേയത്വം വര്‍ദ്ധിപ്പിക്കുന്നു.
ജാതി ചിന്ത. എപ്പോഴാണത് മാറ്റാന്‍ കഴിയുക.
ജാതി ചോദിച്ച്, ജാതിയുടെ പേരില്‍ മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ കിട്ടികൊണ്ടിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളില്‍ ആരെങ്കിലും അതു വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുമോ. ഇല്ലെന്നാണു തോന്നുന്നത്. അപ്പോള്‍ കുറേക്കാലം കൂടി ഈ സംവിധാനം തുടരേണ്ടതുണ്ട്. അതു വരെ നമുക്ക് പരസ്പരം ബഹുമാനത്തോടും, സഹിഷ്ണതയോടും കഴിയാന്‍ ശ്രമിക്കാം.
സവര്‍ണ്ണരുടെ പുതിയ തലമുറ അവരുടെ പേരിനൊപ്പം വാല് കാണിക്കാത്ത പ്രവണതയാണിപ്പോള്‍ കാണുന്നത്. വാലു വക്കുന്നത് വാലില്ലാത്തവരെ പലതും ഓര്‍മ്മിപ്പിക്കാനാണെന്നു പറയുന്നവര്‍, വാലു വക്കാത്ത സവര്‍ണ്ണര്‍ വാലില്ലാത്ത അവര്‍ണ്ണരുടേ identity നഷ്ടപ്പെടുത്താനുള്ള കുത്സിതശ്രമമാണെന്നു വ്യാഖ്യാനിക്കില്ലേ. ഇതു രണ്ടിലും ഇടപെടാതിരിക്കുന്നതല്ലേ നല്ലത്.
ശ്രീ അയല്‍ക്കാരാ,
1. ചിത്രകാരന്‍റെ തെറി ഈ ലിങ്കില്‍ കാണാം; താങ്കള്‍ ഇതിനു മുന്‍പ് തന്നെ ഇതൊക്കെ വായിച്ചു കാണും എന്ന് കരുതട്ടെ.(ആ തെറി നഷ്ടപ്പെടാതെ അവിടെ സൂക്ഷിക്കപ്പെട്ടത്തില്‍ അഹങ്കാരിക്ക് വളരെ നന്ദി!) ആ തെറിക്ക് ഞാന്‍ കൊടുത്ത മാന്യമായ മറുപടിയും ഗൂഗിള്‍ കാഷില്‍ വായിക്കൂ. എല്ലാം വായിച്ചു നോക്കിയിട്ട് പറയുക, അസഭ്യമാണോ അല്ലയോ എന്ന്! താങ്കള്‍ എങ്ങനെ പ്രതികരിക്കും, ഞാന്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നും കൂടി ദയവായി വായിച്ചു മനസ്സിലാക്കൂ. അപ്പോള്‍ മനസ്സിലാകും ഇതൊക്കെ ശ്രീയ്ക്ക് എന്തെങ്കിലും പ്രശ്നമാണോ എന്നത്.
2. ഈ തെറി വിളി ശ്രീയ്ക്ക് പ്രോബ്ലം ഉണ്ടോ എന്നതല്ല പ്രശ്നം. ഇത് ഒരു സാമൂഹിക പ്രശ്നമാണ്. അതിനെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്തത് ആത്മഹത്യാപരമാണ്. ഒരു സമൂഹത്തില്‍ വിഷം ചീറ്റുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് , അതിനു എന്‍റെ വ്യക്തിപരമായ വികാരങ്ങള്‍ അല്ല കാരണം, സാമൂഹിക ബോധമാണ്.
“ജാതിപ്പേര് വിളി സവര്‍ണ്ണേതരസമുദായങ്ങളിലുണ്ടാക്കുന്ന വിഷമത്തെപ്പറ്റി പലപ്പോഴും സവര്‍ണ്ണര്‍ ബോധവാന്മാരല്ല” എന്ന് താങ്കള്‍ പറഞ്ഞു. കേരളഫാര്‍മര്‍ പറഞ്ഞതുപോലെ, ‘സവര്‍ണ്ണ’ സമുദായങ്ങളിലെ പാവപ്പെട്ടവരില്‍ സംവരണം ഉണ്ടാക്കുന്ന വിഷമത്തെപ്പറ്റി ‘അവര്‍ണ്ണര്‍’ ബോധവാന്മാരല്ല എന്നതും നഗ്നസത്യമാണ്.
രണ്ടായാലും അസഭ്യം ഒരു മാര്‍ഗ്ഗമല്ല. അതുപേക്ഷിക്കുക തന്നെ വേണം.
Read this
The poor chap tried to civilise chitrakaran…..
ippo ayalum vadiyayi! bulokath theere illa aa kakshi!
ശ്രീ ശ്രേയസ്സെ,
“വാലുകള്‍ ആരുടേയും കുത്തകയല്ല എന്നു പറയുമ്പോള്‍ തന്നെ അതുണ്ടാകാനിടയായ ‘സാഹചര്യങ്ങള്‍‘ എന്തായിരുന്നു എന്നു കൂടി നാം ചിന്തിക്കേണ്ടതില്ലേ“ എന്നായിരുന്നു എന്റെ ചോദ്യം. ഇന്നു ചരിത്രമായിക്കഴിഞ്ഞിരിക്കുന്ന ആ സാഹചര്യങ്ങളായിരുന്നു ഒരു ജാതി മ്ലേച്ഛവും മറ്റൊന്ന് ശ്രേഷ്ഠവുമാണെന്ന ‘മിഥ്യാ ബോധം‘ സമൂഹ മനസ്സില്‍ സൃഷ്ടിച്ചത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നറിയാന്‍ നാം നമ്മള്‍ വന്ന വഴികളിലൂടെ പുറകോട്ട് പോകേണ്ടതുണ്ട്. അപ്പോള്‍ നമുക്ക് മനസ്സിലാകും ജാതിപ്പേരുകള്‍ വാലു പോലെ ഉപയോഗിക്കുന്നതാണോ ഉപയോഗിക്കാതിരിക്കുന്നതാണോ ഒരു സമൂഹജീവി എന്ന നിലയില്‍ ഏറ്റവും ശ്രേഷ്ഠമെന്നത്.
ഉദാഹരണമായി പറഞ്ഞ ‘കുശവന്‍’ എന്ന ജാതിപ്പേര് മോശമാണെന്ന ഒരു തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടാകുന്നുണ്ടെങ്കില്‍, മോശമാണെന്ന കാരണത്താല്‍ നമ്പൂതിരി എന്ന പേരുപയോഗിക്കുന്നതു പോലെ അതുപയോഗിക്കുവാന്‍ ആ ജാതിയില്‍പ്പെട്ട ആരും തയ്യാറാകുന്നില്ലെങ്കില്‍, കുശവന്‍ എന്നൊരാളെ വിളിച്ചാല്‍ തന്നെ അപമാനിച്ചതായി ഒരാള്‍ക്കു തോന്നുന്നുവെങ്കില്‍ അതിനുത്തരവാദി മേല്‍പ്പറഞ്ഞ ചരിത്രം തന്നെയാണ്, അതിലുള്‍പ്പെട്ടവരാണ്. ആ ‘ഉള്‍പ്പെട്ടവര്‍‘ നമ്മുടെ പിന്മുറക്കാരാണ്.
പണ്ടെപ്പോഴൊ തെറ്റുകള്‍ ചെയ്തു എന്ന കാരണത്താല്‍ ആ പിന്മുറക്കാരുടെ ഇളമുറക്കാരായ നമ്മള്‍ പരസ്പരം പഴി ചാരുന്നത് ശരിയല്ല എന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇവിടെ പറഞ്ഞു വയ്ക്കട്ടെ. അവരുടെ കാലത്ത് അവര്‍ക്കതിനുള്ള ശരികളുണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ അതു തെറ്റാണെന്ന് ബോധ്യപ്പെടുവാനുള്ള സാഹചര്യങ്ങളില്ലായിരുന്നിരിക്കാം.
പക്ഷേ ഇന്നങ്ങനെയല്ലല്ലോ. നമ്മള്‍ ഇളമുറക്കാര്‍ നമ്മുടെ പൂര്‍വ്വികരുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തി മുന്നേറേണ്ടത് നമ്മുടെ ഇളമുറക്കാരായി വരുന്ന സമൂഹത്തിനു വേണ്ടി ചെയ്തു വയ്കാവുന്ന ഏറ്റവും നല്ല കാര്യമാണ്. “പഴയ തലമുറയെ തിരുത്താന്‍ നമുക്കാവില്ല, പക്ഷേ സ്വയം തിരുത്താമല്ലോ“ എന്നു താങ്കള്‍ പറഞ്ഞതു തന്നെയാണ് ഞാനും പറയുന്നത്. പക്ഷേ ആരെന്തു പറഞ്ഞാലും തിരുത്താന്‍ ഞാനില്ല എന്നു വിചാരിക്കുന്നവരോട് എന്തു പറയാന്‍? അത്തരക്കാരല്ലേ വാലു വേണമെന്ന് നിര്‍ബ്ബന്ധിക്കുന്നത് . വാലു ഭൂഷണമാണെന്നു വിശ്വസിക്കുന്നവനോട് സഹതാപം മാത്രമേയുള്ളു. അല്ലാതെ വാലുള്ളവര്‍ വാലു മുറിച്ചാലേ നാം നന്നാവൂ എന്ന ശാഠ്യമില്ല.
“ജാതിപ്പേര് വിളി സവര്‍ണ്ണേതരസമുദായങ്ങളിലുണ്ടാക്കുന്ന വിഷമത്തെപ്പറ്റി പലപ്പോഴും സവര്‍ണ്ണര്‍ ബോധവാന്മാരല്ല“ എന്ന് അയല്‍ക്കാരന്‍ മുകളിലെഴുതിയതു കൂടി ഇവിടെ കൂട്ടിവായിക്കുക.
കേരളഫാര്‍മര്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ ഫാര്‍മര്‍
പറഞ്ഞതു പോലെ സ്കൂളുകളില്‍ നിന്നു മാത്രം ജാതി മാറ്റിയാല്‍ പോരാ. എല്ലാത്തരം റെക്കാര്‍ഡുകളില്‍ നിന്നും എല്ലാ ജാതിപ്പേരുകളും എടുത്തു കളയണം.അത് ഒരു പാടു കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും.
ഇനി ചിത്രകാരനെപ്പറ്റി. ഇതു നല്ല തമാശ. ചിത്രകാരനെ ഞാന്‍ മനസ്സില്‍ കാണേണ്ട കാര്യമുണ്ടോ ശ്രേയസ്സെ. താങ്കള്‍ കൊടുത്ത ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ നേരെ ചെന്നെത്തുന്നത് ചിത്രകാരന്റെ പേരിലേക്കും ബ്ലോഗുകളിലേക്കുമല്ലെ? അങ്ങിനെ ക്ലിക്കിയതിനു ശേഷം ഞാന്‍ ചിത്രകാരന്‍ എന്ന പേരു പറഞ്ഞാല്‍ പക്ഷം പിടിക്കലാവുന്നതെങ്ങിനെ?
തെറി പറയുന്നവര്‍ പറയട്ടെ.അതവന്റെ ആവിഷ്കാര സ്വാതന്ത്ര്യം. എന്നു വച്ച് നമുക്കെന്ത്? ഭാഷയും സംസ്കാരവും തമ്മിലാണല്ലോ ബന്ധം. പറയുന്ന ഭാഷ അതു പറയുന്ന ആളിന്റെ സംസ്കാരം വ്യക്തമാക്കിത്തരുന്നില്ലേ?
സസ്നേഹം
മോഹന്‍
ശ്രീ @ ശ്രേയസ് ,
ചിത്രകാരന്റെ ഭാഷയേയും പോസ്റ്റുകളേയും ഞന്‍ അനുകൂലിക്കാറില്ല, പല പോസ്റ്റുകളിലും അത് പറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇത് ഒരു പോളിസി മാറ്ററാണ്. ബ്ലൊഗിന്റെ തന്നെ ഭാവി നിര്‍ണ്ണയിക്കാന്‍ ഇടയാക്കിയേക്കുന്ന ഒരു കേസ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എന്നും ഭരണകൂടങ്ങള്‍ എതിരായിരുന്നു. സ്വാഭാവികമായും അതിനെ അനുകൂലിക്കുന്നതെന്നും പ്രതികൂലിക്കുന്നതെന്നും രണ്ടു പക്ഷങ്ങള്‍ ഉണ്ടാവാം, ഇവിടേയും അത് സംഭവിക്കുന്നു . ഏതായാലും ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പുകള്‍ എതിര്‍ക്കപ്പെടേണ്ടവര്‍ അതുമായി മുന്നോട്ടു പോകട്ടെ.
ചിത്രകാരന്‍ പിടിച്ചത് പുലിവാലൊന്നുമല്ല, എന്തോ വള്ളി പോലത്ത സാധനം. കോടതിയും സമൂഹവും എല്ലാവരും കൂടി തീരുമാനിക്കട്ടെ അതു വാലാണോ വള്ളിയാണോ എന്ന്.
ഓഫ്ഫ്:
ഇതില്‍ കമന്റാന്‍ പറ്റുന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. പഴയ കമന്റ് ഫോം അല്ലെ നല്ലത്,കമന്റ് ട്രാക്ക് ചെയ്യാനും എളുപ്പമാവും.
@ശ്രീ മോഹന്‍:
ശരിയാണ്, വാല് വേണം എന്ന് ആരും വാശിപിടിക്കേണ്ട കാര്യവുമില്ല; അതേസമയം, ആരെങ്കിലും വാല്‍ ഉപയൊഗിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഞെരിപിരി തോന്നേണ്ട കാര്യവുമില്ല. അതായത്, വാലിനെ അതിന്‍റെ വഴിയെ വിടുക, എന്നിട്ട് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകുക – അതാണ് ഉദേശിക്കുന്നത്.
അതെ, എല്ലാ ജാതിപ്പെരുകളും എടുത്തുകളയണം, സര്‍ക്കാര്‍ രേഖകളില്‍ നിന്നും, പേരില്‍ നിന്ന് പോലും. അങ്ങനെ ഒരു സമൂഹത്തില്‍ ആര്‍ക്കും പ്രത്യേക സാമുദായിക പരിഗണന കൊടുക്കേണ്ടുന്ന ആവശ്യമില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ പ്രത്യേക പരിഗണനയാവാം.
അങ്ങനെ ജാതിമതമില്ലാത്ത, ജാതിമത സംവരണമില്ലാത്ത, പേരില്‍ വാലില്ലാത്ത, ഒരു ലോകം ഉണ്ടാവാന്‍ എത്രപേര്‍ സഹകരിക്കും?
അങ്ങനെ സഹകരിക്കാത്തിടത്തോളം വെറുതെയുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു സ്ഥാനവുമില്ല.
@ശ്രീ അനില്‍:
ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്, “എല്ലാവര്‍ക്കും ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ട്, പക്ഷേ മറ്റുള്ളവരെ വെറുതെ തെറി വിളിക്കാന്‍ ഉള്ള ഒരാളുടെ വ്യഗ്രതയെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് കരുതരുത്.“
ഓഫ് ടോപിക്: അനോണി കമന്റ് ഇടാന്‍ കഴിയില്ല എന്ന പ്രശ്നമേയുള്ളൂ. വേര്‍ഡ് വേരിഫിക്കേഷനും ഇല്ല. “ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക” എന്ന ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി ട്രാക്ക് ചെയ്യാന്‍, ഒരു കമന്റ് ഇടേണ്ട ആവശ്യം പോലുമില്ല. വളരെ എളുപ്പം അല്ലേ.
ശ്രീ,
ആവശ്യമായിരുന്നു ഇങ്ങനെ ഒരു പോസ്റ്റ്. വെറുതെ അബദ്ധ ധാരണകള്‍ വെച്ച് ചില ജാതിക്കാരെ ആക്ഷേപിക്കുന്ന ആളുകളെ എനിക്കും അറിയാം (ബ്ലോഗിന് പുറത്തും). ആ മനോഭാവം എവിടെ ഒക്കെ ചെന്ന് എത്തുന്നു എന്ന് ഇവിടെ പറഞ്ഞാല്‍, ഒരു പക്ഷെ ആ തരത്തിലുള്ള മനോവൈകൃതങ്ങള്‍ക്ക് പ്രചാരം കൊടുക്കല്‍ ആകും എന്ന് ഓര്‍ത്ത് ഞാന്‍ പറയുന്നില്ല.
അഭിനന്ദിച്ചിരിക്കുന്നു!
ജാതിപ്പേര് അഭിമാനവും /അപമാനവുമാകുന്ന സാമൂഹ്യസാഹചരത്തേ മാറ്റിപിടിക്കുന്ന,മറച്ചുപിടിക്കുന്ന മാന്യരുടെ വാദങ്ങള്‍ ജയിക്കട്ടെ;;;;;
(കാക്കിയെന്നു കേട്ടാലേ,,,,പേടിയാ…)
അടുത്തുള്ള മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോയി ഒരു ചരടുവലി നടത്തി, ക്ഷമിക്കണം ചരട് ജപിച്ചു കെട്ടി, കാക്കിപ്പേടി മാറ്റൂ ശ്രീ ചാര്‍വാകാ.